കിം​സ് നി​യോ​നേ​റ്റോ​ള​ജി വി​ഭാ​ഗ​ത്തി​ന് ലെ​വ​ല്‍ ത്രീ-ബി എ​ന്‍​എ​ന്‍​എ​ഫ്ഐ അ​ക്ര​ഡി​റ്റേ​ഷ​ന്‍
Wednesday, June 12, 2024 5:58 AM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം കിം​സ്ഹെ​ല്‍​ത്തി​ലെ നി​യോ​നേ​റ്റോ​ള​ജി വി​ഭാ​ഗ​ത്തി​ന് നാ​ഷ​ണ​ല്‍ നി​യോ​നേ​റ്റോ​ള​ജി ഫോ​റം ഓ​ഫ് ഇ​ന്ത്യ​യു​ടെ ലെ​വ​ല്‍ ത്രീ-​ബി റീ​അ​ക്ര​ഡി​റ്റേ​ഷ​ന്‍.

പു​തു​ക്കി​യ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പ്ര​കാ​ര​മു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍, മി​ക​ച്ച പ​രി​ശീ​ല​നം ല​ഭി​ച്ച മെ​ഡി​ക്ക​ല്‍ സ്റ്റാ​ഫു​ക​ള്‍, രോ​ഗി​യു​ടെ (അ​മ്മ​യും കു​ഞ്ഞും) സു​ര​ക്ഷ​യും, ഗു​ണ​നി​ല​വാ​ര​മു​ള്ള പ​രി​ച​ര​ണ​വും ഉ​റ​പ്പാ​ക്കു​ന്ന ഇ​ന്‍റ​ൻ​സീ​വ് കെ​യ​ർ പ്രൊ​സീ​ജി​യ​റു​ക​ള്‍ തു​ട​ങ്ങി​യ​വ വി​ല​യി​രു​ത്തി ന​ല്‍​കു​ന്ന ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ല​വാ​ര​മു​ള്ള അ​ക്ര​ഡി​റ്റേ​ഷ​നാ​ണ് ലെ​വ​ല്‍ ത്രീ-​ബി.

സീ​നി​യ​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ഡോ. ​ന​വീ​ന്‍ ജെ​യി​ന്‍ നേ​തൃ​ത്വം ന​ല്‍​കു​ന്ന നി​യോ​നേ​റ്റോ​ള​ജി വി​ഭാ​ഗ​ത്തി​ല്‍ പ്ര​ഗ​ത്ഭ​രാ​യ ആ​റ് ക​ണ്‍​സ​ള്‍​ട്ട​ന്‍റു​മാ​രും പ​ത്തി​ല​ധി​കം സ്പെ​ഷ​ലി​സ്റ്റു​ക​ളും നി​ല​വി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്നു.