സം​രം​ഭ​ക സ്വ​പ്‌​ന​ങ്ങ​ള്‍​ക്ക് ജീ​വ​ന്‍ ന​ല്‍​കി മാ​ഗി
Saturday, June 22, 2024 6:28 AM IST
തി​രു​വ​ന​ന്ത​പു​രം: മാ​ഗി അ​പ്ന ഫു​ഡ് ബി​സി​ന​സി​ന്‍റെ ര​ണ്ടാം പ​തി​പ്പി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ച് മാ​ഗി. ഫു​ഡ് ക​ണ്ട​ന്‍റ് ക്രി​യേ​റ്റേ​ഴ്‌​സി​നെ അ​റി​വും വൈ​ദ​ഗ്ധ്യ​വും ന​ന്നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി സ്വ​ന്ത​മാ​യി ഭ​ക്ഷ​ണ ചാ​ന​ല്‍ നി​ര്‍​മി​ക്കാ​നും ഇ​തു​വ​ഴി വ​രു​മാ​നം ക​ണ്ടെ​ത്താ​നും പ്രാ​പ്ത​രാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

മാ​ഗി അ​പ്ന ഫു​ഡ് ബി​സി​ന​സി​ന്‍റെ ര​ണ്ടാം പ​തി​പ്പ് 20 മി​ല്യ​ണ്‍ ക​ണ്ട​ന്‍റ് ക്രി​യേ​റ്റേ​ഴ്‌​സി​ന്‍റെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റു​ക​യും 50,000 ല​ധി​കം പേ​രെ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നും സ്വ​ന്തം ഫു​ഡ് ചാ​ന​ല്‍ ആ​രം​ഭി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ അ​നു​ഭ​വ​വും വൈ​ദ​ഗ്ധ്യ​വും പ​ക​ര്‍​ന്നു ന​ല്‍​കു​ക​യും ചെ​യ്തു.

ക​ബി​ത സിം​ഗ് (ക​ബി​താ​സ് കി​ച്ച​ന്‍), മ​ധു​ര ബ​ച്ച​ല്‍ (മ​ധു​ര​സ് റെ​സി​പ്പി), തേ​ജ പ​രു​ചൂ​രി (വി​സ്മ​യ് ഫു​ഡ്സ്), ത​ന്‍​ഹി​സി​ഖ മു​ഖ​ര്‍​ജി (ത​ന്‍​ഹി​ര്‍ പാ​ക്ഷാ​ല) തു​ട​ങ്ങി​യ ഫു​ഡ് ഇ​ന്‍​ഫ്‌​ളു​വ​ന്‍​സ​ര്‍​മാ​രോ​ടും മെ​റ്റ​യി​ലെ​യും യൂ​ട്യൂ​ബി​ലെ​യും വി​ദ​ഗ്ധ​രോ​ടു​മൊ​പ്പം ര​ണ്ടു​മാ​സ​ത്തെ പ​രി​ശീ​ല​ന​ത്തി​ന് ശേ​ഷം അ​ര്‍​ഹ​രാ​യ 10 വി​ജ​യി​ക​ള്‍​ക്ക് സ്വ​ന്തം ക​ണ്ട​ന്‍റു​വ​ഴി ബി​സ്‌​ന​സ് ആ​രം​ഭി​ക്കാ​ന്‍ അ​ഞ്ചു​ല​ക്ഷം രൂ​പ വീ​തം സ​മ്മാ​നം ന​ല്‍​കി.