ആ​യൂ​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി​യി​ൽ അ​ക്ര​മം: റി​ട്ട.​ജ​വാ​ൻ പി​ടി​യി​ൽ
Sunday, September 8, 2024 6:26 AM IST
പൂ​വാ​ർ : ആ​യൂ​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി​യി​ൽ ജീ​വ​ന​ക്കാ​ര​നെ അ​സ​ഭ്യം പ​റ​ഞ്ഞ് മ​ർ​ദ്ദി​ക്കാ​ൻ ശ്ര​മി​ച്ച റി​ട്ട.​ജ​വാ​ൻ കാ​ഞ്ഞി​രം​കു​ളം പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ. കാ​ഞ്ഞി​രം​കു​ളം ചെ​ക്കി​ട്ട​വി​ളാ​കം വീ​ട്ടി​ൽ ശ​ര​ത് നാ​ഥ് (45) നെ​യാ​ണ് കാ​ഞ്ഞി​രം​കു​ളം എ​സ്എ​ച്ച്ഒ എ​സ്. ഉ​ദ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.

സ്ഥി​രം മ​ദ്യ​പാ​നി​യാ​യ ഇ​യാ​ൾ കാ​ഞ്ഞി​രം​കു​ളം ജം​ഗ്ഷ​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ഡി​സ്പെ​ൻ​സ​റി​യി​ൽ അ​സ​ഭ്യം പ​റ​യു​ന്ന​ത് പ​തി​വാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഇ​തി​നെ​തി​രെ ജീ​വ​ന​ക്കാ​ർ പ​ഞ്ചാ​യ​ത്തി​ൽ പ​രാ​തി ന​ൽ​കി.


ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ ശ​ര​ത് നാ​ഥ് വ്യാ​ഴാ​ഴ്ച്ച ഉ​ച്ച​യോ​ടെ ഡി​സ്പെ​ൻ​സ​റി​യി​ൽ ക​യ​റി ഫാ​ർ​മ​സി​സ്റ്റി​നെ മ​ർ​ദ്ദി​ക്കാ​ൻ ശ്ര​മി​ച്ചു. തു​ട​ർ​ന്ന് കാ​ഞ്ഞി​രം​കു​ളം പോ​ലീ​സി​നു ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. ഇ​യ്യാ​ൾ​ക്കെ​തി​രെ കാ​ഞ്ഞി​രം​കു​ളം പോ​ലീ​സി​ൽ എ​ട്ടോ​ളം കേ​സു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.