സ്മാ​ര്‍​ട്ട് ഇ​ന്ത്യ ഹാ​ക്ക​ത്തോ​ണ്‍ 2024
Tuesday, September 10, 2024 6:36 AM IST
തി​രു​വ​ന​ന്ത​പു​രം: ​മാ​ര്‍ ബ​സേ​ലി​യോ​സ് കോ​ള​ജ് ഓ​ഫ് എ​ൻജിനീ​യ​റിം​ഗ് ആ​ന്‍​ഡ് ടെ​ക്നോ​ള​ജി​യി​ല്‍ "സ്മാ​ര്‍​ട്ട് ഇ​ന്ത്യ ഹാ​ക്ക​ത്തോ​ണ്‍ 2024' പ്രി​ലി​മി​ന​റി മ​ത്സ​രം ന​ട​ന്നു. ഞായറാഴ്ച ​വൈ​കു​ന്നേ​രം ആറുമ ണി യോടെ ആരംഭിച്ച പ​രി​പാ​ടി ഇന്നലെ ഉ​ച്ച​ക്ക് 12 മ​ണി​യോ​ടെ അ​വ​സാ​നി​ച്ചു.12 മ​ണി​ക്കൂ​ര്‍ ഹാ​ക്ക​ത്തോ​ണും തു​ട​ര്‍​ന്നു​ള്ള വി​ധി​നി​ര്‍​ണ​യ പ്ര​ക്രി​യ​യും കു​ട്ടി​ക​ളി​ല്‍ ആ​വേ​ശം നി​റ​ക്കു​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു.

മൊ​ത്തം 47 ടീ​മു​ക​ളി​ലാ​യി 282 കു​ട്ടി​ക​ളാ​ണ് ഹാ​ക്ക​ത്തോ​ണി​ല്‍ പ​ങ്കെ​ടു​ത്ത​ത്. കോ​ളജി​ലെ അ​ധ്യാപ​ക​രു​ടെ​യും പൂ​ര്‍​വവി​ദ്യാ​ര്‍​ഥിക​ളു​ടെ​യും മാ​ര്‍​ഗ​ദ​ര്‍​ശ​ന​ത്തി​ലൂ​ടെ കു​ട്ടി​ക​ള്‍ പ​രി​പാ​ടി​യി​ലു​ട​നീ​ളം പു​തി​യ സാ​ങ്കേ​തി​ക വി​ദ്യ​യെ പ​രി​ച​യ​പെ​ടു​ക​യും അ​തി​ലൂ​ടെ ഗൗ​ര​വ​മാ​യ പ്ര​ശ്ന​ങ്ങ​ള്‍​ക്കു പ​രി​ഹാ​രം ക​ണ്ടെ​ത്താ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്തു.


സ്റ്റാ​ര്‍​ട്ട​പ്പു​ക​ളി​ല്‍ നി​ന്നുവ​ന്ന പ്ര​ഗ​ല്‍​ഭ​രാ​യ വി​ധി​ക​ര്‍​ത്താ​ക​ളു​ടെ കൂ​ടെ കോള​ജി​ലെ അധ്യാപ​ക​രും അ​ട​ങ്ങി​യ പാ​ന​ല്‍ മി​ക​ച്ച ടീ​മു​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.