ഇ​ൻ​ഫോ​സി​സി​ന് സ​മീ​പം നാ​ലു​ദി​വ​സം പ​ഴ​ക്ക​മു​ള്ള മൃ​ത​ദേ​ഹം : പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ദു​രൂ​ഹ​തയി​ല്ലെ​ന്ന് തു​മ്പ പോ​ലീ​സ്
Thursday, September 19, 2024 6:27 AM IST
ക​ഴ​ക്കൂ​ട്ടം: നാലു ദി​വ​സം പ​ഴ​ക്കം തോ​ന്നി​ക്കു​ന്ന നിലയിൽ വ​ലി​യ​വേ​ളി സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം കാ​റി​ൽനി​ന്നും ക​ണ്ടെ​ത്തി. വ​ലി​യവേ​ളി ഗ്രൗ​ണ്ടി​നു സ​മീ​പം വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ജോ​സ​ഫ് പീ​റ്റ​(48) റിന്‍റെ ​മൃ​ത​ദേ​ഹ​മാ​ണ് കു​ള​ത്തൂ​ർ എ​സ്എ​സ് ന​ഗ​റി​ൽ സ​ർ​വീ​സ് റോ​ഡി​നു സ​മീ​പം ഒ​തു​ക്കി​യി​ട്ട കാ​റി​ൽനിന്നു ക​ണ്ട​ത്.

മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ സൂക്ഷിച്ചിരിക്കുക യാണ്. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ദു​രൂ​ഹ​ത ഇ​ല്ലെ​ന്നു തു​മ്പ പോലീ​സ് പറഞ്ഞു. കു​ള​ത്തൂ​ർ എ​സ്എ​ൻ ന​ഗ​റി​ൽ ബൈ​പാ​സ് സ​ർ​വീ​സ് റോ​ഡി​ൽ ഒ​രു വീ​ടി​ന്‍റെ ഗേ​റ്റി​നു സ​മീ​പം ഒ​തു​ക്കി​യി​ട്ട കാ​റി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെത്തിയത്. കാ​റി​ന്‍റെ പി​ൻ സീ​റ്റി​നു താ​ഴെ കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം.

ഇന്നലെ രാ​വി​ലെ അ​തു വ​ഴി ന​ട​ന്നുപോ​യ നാ​ട്ടു​കാ​രി​ൽ ഒ​രാ​ൾ കാ​റി​ൽ നി​ന്നും ദു​ർ​ഗ​ന്ധം വ​ന്ന​തറി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് മ​റ്റു​ള്ള​വ​രെ അ​റി​യി​ക്കുകയായി രുന്നു. തു​ട​ർ​ന്ന് കാ​ർ പ​രി​ശോ​ധി​ച്ചപ്പോഴാണ് ഒ​രാ​ൾ സീ​റ്റി​നു താ​ഴെ കി​ട​ക്കു​ന്ന​താ​യി ക​ണ്ട​ത്.


തു​മ്പ പോ​ലീ​സ് സ്ഥലത്തെ ത്തി പ​രി​ശോ​ധി​ക്കു​മ്പോ​ൾ കാ​ർ അ​ക​ത്തുനി​ന്നും പൂ​ട്ടി​യ നി​ല​യി​ൽ ആ​യി​രു​ന്നു. പൂ​ട്ടു പൊ​ളി​ച്ച് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് ഇ​ൻ​ക്വി​സ്റ്റ് ത​യാ​റാ​ക്കി​യശേ​ഷം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​യ്ക്കു മാ​റ്റി. ഞാ​യ​റാ​ഴ്ച ജോ​സ​ഫ് പീ​റ്റ​ർ ഭാ​ര്യ മ​ഞ്ജു​വി​നെ​യും മ​ക​ൻ ധ​നു​ഷി​നെ​യും തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ച്ച് മടങ്ങിയിരുന്നു.

കാ​റു​മാ​യി പോ​യാ​ൽ ഒ​ന്നോ ര​ണ്ടോ ദി​വ​സം ക​ഴി​ഞ്ഞു വീ​ട്ടി​ൽ എ​ത്തു​ന്ന സ്വ​ഭാ​വ​ക്കാ​ര​നാ​ണ് ജോ​സ​ഫ് പീ​റ്റ​ർ എന്നു ബ​ന്ധു​ക്ക​ൾ പറയുന്നു. ഇതിനാൽ തന്നെ തി​രു​വോ​ണ ദി​വ​സം മു​ത​ൽ കാ​ണാ​താ​യെ​ങ്കി​ലും പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു.

വ​ല്ല​പ്പോ​ഴും അ​പ​സ്മാ​രം വ​രു​ന്ന ആ​ളു​കൂടി​യാ​ണ് ജോ​സ​ഫ് പീ​റ്റ​ർ എ​ന്നും ബ​ന്ധു​ക്ക​ൾ പറഞ്ഞു. സം​സ്കാ​രം ഇന്നു രാ​വി​ലെ 9.30ന് ​വ​ലി​യ വേ​ളി സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും. കാ​ർ ഡ്രൈ​വ​റാ​ണ്. സ്റ്റെ​ഫി​യാ​ണ് മ​രി​ച്ച ജോ​സ​ഫ് പീ​റ്റ​റി​ന്‍റെ മ​ക​ൾ.