നാഷണൽ മാനേജ്മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു
1245875
Monday, December 5, 2022 12:39 AM IST
പുത്തനങ്ങാടി: പുത്തനങ്ങാടി മോണ്ടി ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ മാനേജ്മെന്റ് ഫെസ്റ്റ് ’മെറിഡിയൻ -2കെ22’ ലൂജി ഭവൻ കാന്പസിൽ സംഘടിപ്പിച്ചു. വിവിധ സർവകലാശാലകളിൽ നിന്നു ബിരുദ ബിരുദാനന്തര വിദ്യാർഥികൾ പങ്കെടുത്ത പരിപാടി സിഎഫ്ഐസി സന്യാസ സമൂഹത്തിന്റെ വികാർ പ്രൊവിൻഷ്യൽ ഫാ. വർഗീസ് കൊച്ചുപറന്പിൽ ഉദ്ഘാടനം ചെയ്തു. പ്രമുഖ നടിയും അവതാരികയുമായ അശ്വിനി ശ്രീകാന്ത് മുഖ്യാതിഥിയായിരുന്നു.
കോളജ് പ്രിൻസിപ്പൽ ഡോ. ജിയോപോൾ, അഡ്മിനിസ്ട്രേറ്റർ ഫാ. ചാക്കോ കൊച്ചുപറന്പിൽ, ഡെപ്യൂട്ടി ഡയറക്ടർ ഫാ. ജോജിബാബു, സ്റ്റാഫ് കോ-ഓർഡിനേറ്റർ എസ്. നിഖിൽ, സ്റ്റുഡൻസ് കോ-ഓർഡിനേറ്റർ അയ്യപ്പൻ, ട്രഷറർ അർജുൻ തുടങ്ങിയവർ പങ്കെടുത്തു. സഹൃദയ കോളജ് തൃശൂർ ഓവറോൾ ചാന്പ്യൻമാരായി. കുറ്റിപ്പുറം എംഇഎസ് എൻജിനീയറിംഗ് കോളജ് റണ്ണേഴ്സ് അപ്പുമായി.