മക്കരപ്പറന്പ: ജില്ലാ പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിലുൾപ്പെടുത്തി കുറുവ, മക്കരപ്പറന്പ്, പുഴക്കാട്ടിരി പഞ്ചായത്തുകളിലെ കർഷകർക്ക് കൃഷിക്കാവശ്യമായ ജലം ലഭ്യമാക്കാൻ നാറാണത്ത് പുഴയുടെ കുറുകെ നിർമിച്ച ചിറയുടെ ഉദ്ഘാടനം മഞ്ഞളാംകുഴി അലി എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ അധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ ചെലവഴിച്ചാണ് ചിറ നിർമിച്ചത്.
ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെംബർ ടി.പി ഹാരിസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുൾകരീം, പഞ്ചായത്ത് പ്രസിഡന്റുമാരായ സുഹ്റാബി കാവുങ്ങൽ, നസീറമോൾ പാലപ്ര, ഉമ്മുക്കുൽസു ചക്കച്ചൻ, ബ്ലോക്ക് മെംബർമാരായ ഫൗസിയ പെരുന്പള്ളി, മുഹമ്മദ്കുട്ടി, കെ.പി അസ്മാബി, പഞ്ചായത്ത് മെംബർമാരായ പി. ശിഹാബ്, പി. ജിനോഷ്, പറന്പൻ സൈഫുദീൻ, റാബിയ അറക്കൽ, അനീസ് മഠത്തിൽ, വി. കമറുന്നീസ ഹബീബുള്ള, സി. ഗഫൂർ, പി. സുന്ദരൻ, രാമദാസ്, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് വെങ്കിട്ട ബഷീർ, കെ.പി മുഹമ്മദലി, മൊയ്തു, സി.എച്ച് അക്രം, ആരിഫ് തുടങ്ങിയവരും ഉദ്യോഗസ്ഥരും നാട്ടുകാരും ചടങ്ങിൽ സംബന്ധിച്ചു.