ഇ​എം​എ​സ് ആ​ശു​പ​ത്രി​യി​ൽ ഹെ​ൽ​ത്ത് കെ​യ​ർ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി
Sunday, February 5, 2023 11:17 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: അ​പ​ക​ട​ങ്ങ​ളി​ൽ​പ്പെ​ടു​ന്ന​വ​ർ​ക്ക് 50,000 രൂ​പ വ​രെ സൗ​ജ​ന്യ ചി​കി​ത്സാ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യു​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ ഇ​എം​എ​സ് മെ​മ്മോ​റി​യ​ൽ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി.
ഇ​എം​എ​സ് മെ​മ്മോ​റി​യ​ൽ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യും ഇ​എം​എ​സ് മെ​മ്മോ​റി​യ​ൽ ചാ​രി​റ്റ​ബി​ൾ മെ​ഡി​ക്ക​ൽ ട്ര​സ്റ്റും ഇ​ഫ്കോ ടോ​ക്കി​യോ ജ​ന​റ​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​യും സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന ഇ​എം​എ​സ് ഹെ​ൽ​ത്ത് കെ​യ​ർ ഇ​ൻ​ഷ്വ​റ​ൻ​സ് സ്കീം ​എ​ന്ന പ​ദ്ധ​തി​യി​ൽ അം​ഗ​ങ്ങ​ളാ​കു​ന്ന​വ​ർ​ക്ക് റോ​ഡ​പ​ക​ട​ങ്ങ​ൾ, വീ​ഴ്ച്ച​മൂ​ല​മു​ള്ള പ​രി​ക്കു​ക​ൾ, തീ​പൊ​ള്ള​ൽ, പാ​ന്പ്, നാ​യ, ക​ട​ന്ന​ൽ എ​ന്നീ ക്ഷു​ദ്ര ജീ​വി​ക​ളി​ൽ നി​ന്നു​മു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ തു​ട​ങ്ങി​യ പ​രി​ക്കു​ക​ൾ​ക്ക് വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി പെ​രി​ന്ത​ൽ​മ​ണ്ണ ഇ​എം​എ​സ് ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റാ​കു​ന്പോ​ൾ 50,000 രൂ​പ വ​രെ സൗ​ജ​ന്യ ചി​കി​ത്സ ല​ഭി​ക്കും. കൂ​ടാ​തെ അ​പ​ക​ടം മൂ​ലം മ​ര​ണ​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ ആ​ശ്രി​ത​ർ​ക്ക് 100000 രൂ​പ​യു​ടെ സാ​ന്പ​ത്തി​ക സ​ഹാ​യ​വും സ്ഥി​ര​വും പൂ​ർ​ണ​വു​മാ​യ അം​ഗ​വൈ​ക​ല്യ​ത്തി​ന് 100000 രൂ​പ​യും ഭാ​ഗി​ക​വും പൂ​ർ​ണ​വു​മാ​യ അം​ഗ​വൈ​ക​ല്യ​ത്തി​ന് 50,000 രൂ​പ​വ​രെ​യും ഇ​ൻ​ഷ്വ​റ​ൻ​സ് നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യി ല​ഭി​ക്കും.
പ​ദ്ധ​തി​യി​ൽ ഇ​ന്നു മു​ത​ൽ 20 വ​രെ അ​പേ​ക്ഷി​ക്കാം. സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സം​ഘ​ട​ന​ക​ൾ​ക്കും അ​വ​രു​ടെ ജീ​വ​ന​ക്കാ​രെ​യും മെം​ബ​ർ​മാ​രെ​യും നി​ശ്ചി​ത പ്രീ​മി​യം തു​ക അ​ട​വാ​ക്കി ഉ​ൾ​പ്പെ​ടു​ത്താം.100 രൂ​പ പ്ര​കാ​രം വ്യ​ക്തി​ക​ളോ ഒ​രം​ഗ​ത്തി​നു വേ​ണ്ടി 100 രൂ​പ പ്ര​കാ​രം സ്ഥാ​പ​ന​മോ സം​ഘ​ട​ന​യോ അ​ട​ക്ക​ണം. പ​ദ്ധ​തി​യി​ൽ അ​ഞ്ചു വ​യ​സു മു​ത​ൽ 80 വ​യ​സു​വ​രെ ഉ​ള്ള​വ​ർ​ക്ക് അം​ഗ​മാ​കാം. പ​ദ്ധ​തി​യു​ടെ കാ​ലാ​വ​ധി 2023 മാ​ർ​ച്ച് ഒ​ന്നു മു​ത​ൽ 2024 ഫെ​ബ്രു​വ​രി 29 വ​രെ​യാ​യി​രി​ക്കും. നി​ല​വി​ലെ അം​ഗ​ങ്ങ​ൾ​ക്ക് 100 രൂ​പ അ​ട​വാ​ക്കി പ​ദ്ധ​തി​യി​ൽ തു​ട​രാം. വി​വ​ര​ങ്ങ​ൾ​ക്ക് ആ​ശു​പ​ത്രി ഓ​ഫീ​സി​ലോ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഓ​ഫീ​സു​മാ​യോ ബ​ന്ധ​പ്പെ​ട​ണം ഫോ​ണ്‍: 9496593719, 04933 276090, 276025, 276000.
ൈ website: www.emshospital.org.in