ചാലിയാർ പുഴയോരത്തെ കാടുകൾ വെട്ടി നീക്കി
1265202
Sunday, February 5, 2023 11:17 PM IST
നിലന്പൂർ:ചാലിയാർ പുഴയുടെ കളത്തിൻകടവ് ഭാഗത്തെ കാടുകൾ വെട്ടി നീക്കി കൗണ്‍സിലറുടെ നേതൃത്വത്തിൽ ശുചീകരണം നടത്തി. നിലന്പൂർ നഗരസഭ ചെറുവത്ത്കുന്ന് ഡിവിഷൻ കൗണ്‍സിലർ റഹ്മത്തുള്ള ചുള്ളിയുടെ നേതൃത്വത്തിലാണ് നാട്ടുകാർ പുഴയോരത്തെ കാട് വെട്ടി നീക്കിയത്. കുറ്റിക്കാടുകൾ വേരോടെ പറിച്ചുമാറ്റിയാണ് ശുചീകരണം നടത്തിയത്. പുഴയോരത്തെ കുറ്റിക്കാട്ടിൽ കാട്ടുപന്നികളെയും വിഷപാന്പുകളെയും കണ്ടതോടെ പുഴയിൽ കുളിക്കാനെത്തുന്നവർ ആശങ്കയിലായിരുന്നു. ഇതോടെയാണ് കൗണ്‍സിലറുടെ നേതൃത്വത്തിൽ പുഴയോരം ശുചീകരിച്ചത്.വേനൽകാലത്ത് വിനോദ സഞ്ചാരികൾ ഉൾപ്പെടെ എത്തുന്ന സ്ഥലമാണിത്.