യുഡിഎഫ് കരിദിനാചരണം നടത്തി
1283292
Saturday, April 1, 2023 11:24 PM IST
നിലന്പൂർ: ഇന്ധന സെസ് ഉൾപ്പെടെ ഏർപ്പെടുത്തി കേരളത്തെ വിലക്കയറ്റത്തിലേക്ക് തള്ളിവിട്ട ഇടതു സർക്കാരിനെതിരെ ചാലിയാർ പഞ്ചായത്തിൽ യുഡിഎഫ് കരിദിനാചരണം നടത്തി.
യുഡിഎഫ് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുന്നതിന്റെ ഭാഗമായാണ് ചാലിയാറിലും മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിദിനം ആചരിച്ചത്. പൊള്ളുന്ന കേരളം, വലയുന്ന കേരളം എന്ന സന്ദേശമുയർത്തിയാണ് സമരക്കാർ അണിനിരന്നത്. ബജറ്റ് നിർദേശങ്ങൾ നിലവിൽ വന്നതോടെ അരി ഉൾപ്പെടെയുള്ള ഭക്ഷ്യസാധനങ്ങൾ, കെട്ടിടനികുതി, ഭൂനികുതി, രജിസ്ട്രേഷൻ ഫീസ്, വെള്ളക്കരം, വാഹന നികുതി എന്നിവക്ക് ചെലവേറും.
അകന്പാടം അങ്ങാടിയിൽ നടത്തിയ കരിദിനാചരണം മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റ് തോണിയിൽ സുരേഷ് ഉദ്ഘാടനം ചെയ്തു.
മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ഹാരീസ് ആട്ടീരി അധ്യക്ഷത വഹിച്ചു. മണ്ഡലം കോണ്ഗ്രസ് വൈസ് പ്രസിഡന്റ് ബെന്നി കൈതോലിൽ, ഉബൈസ് പൂക്കോടൻ, ജെയിംസ് മനയാനി, ബീനാ ജോസഫ്, സുമയ്യ പൊന്നാംകടവൻ എന്നിവർ പ്രസംഗിച്ചു.