ലോഡ്ജ് അടിച്ചുതകർത്ത് പണം അപഹരിച്ച പ്രതി പിടിയിൽ
1577079
Saturday, July 19, 2025 4:57 AM IST
കോഴിക്കോട്: കല്ലായി റോഡിലുള്ള ലോഡ്ജിലെ റിസപ്ഷനിൽ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തി മേശവലിപ്പിലുണ്ടായിരുന്ന പണം അപഹരിക്കുകയും ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍.
ചാലപ്പുറം സ്വദേശി ഫാത്തിമ്മ ഹൌസിൽ മിജാഷിർ (39 ) നെ കസബ പോലീസ് അറസ്റ്റ് ചെയ്തു. ന്യൂ കീർത്തി മഹൽ ലോഡ്ജിലെ റിസപ്ഷനിലെ രണ്ട് ലാൻഡ് ഫോണുകളും പ്രിന്ററും പ്രതി എറിഞ്ഞ് പൊട്ടിക്കുകയും ലോഡ്ജിലെ ജീവനക്കാരെ ആക്രമിക്കുകയും മൊബൈൽ ഫോൺ പിടിച്ച് പറിച്ച് എറിഞ്ഞ് പൊട്ടിക്കാൻ ശ്രമിക്കുകയുമായിരുന്നു.
തുടർന്ന് കസബ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരവെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ മനസിലാക്കുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.