നരിനട പള്ളിയിൽ അൽഫോൻസാമ്മയുടെ തിരുനാൾ കൊടിയേറി
1577093
Saturday, July 19, 2025 5:23 AM IST
കൂരാച്ചുണ്ട്: നരിനട സെന്റ് അൽഫോൻസാ പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ഇടവക വികാരി ഫാ. ജോസഫ് പുത്തൻപുരക്കൽ കൊടിയേറ്റി. തുടർന്ന് ജപമാല, വിശുദ്ധ കുർബാന, നൊവേന എന്നിവയ്ക്ക് ഫാ. സെബാസ്റ്റ്യൻ മറ്റപ്പള്ളി കാർമികത്വം വഹിച്ചു.
നാളെ വൈകുന്നേരം അഞ്ചിന് ജപമാല, 5.30ന് ആഘോഷമായ വിശുദ്ധ കുർബാന, നൊവേന, ഫാ. മെൽബിൻ കുടിയിരിക്കൽ കാർമികത്വം വഹിക്കും. 20ന് വൈകുന്നേരം 4.30ന് ജപമാല, അഞ്ചിന് ആഘോഷമായ കുർബാന, നൊവേന, ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ കാർമികത്വം വഹിക്കും. 21ന് വൈകുന്നേരം അഞ്ചിന് ജപമാല, 5.30ന് ആഘോഷമായ വിശുദ്ധ കുർബാന, നൊവേന, ഫാ. ജോബിൻ തെക്കേക്കര മറ്റത്തിൽ കാർമികനാകും.
22ന് വൈകുന്നേരം അഞ്ചിന് ജപമാല, 5.30ന് ആഘോഷമായ വിശുദ്ധ കുർബാന, ഫാ. മൈക്കിൾ നീലംപറമ്പിൽ കാർമികനാകും. 23ന് വൈകുന്നേരം അഞ്ചിന് ജപമാല, 5.30ന് വിശുദ്ധ കുർബാന, നൊവേന, ഫാ. റിനു തിട്ടയിൽ കാർമികത്വം വഹിക്കും. 24ന് 5.30ന് ആഘോഷമായ വിശുദ്ധ കുർബാന, നൊവേന, ഫാ. മനു കുറൂർ കാർമികനാകും.
25ന് വൈകുന്നേരം അഞ്ചിന് ജപമാല, 5.30ന് വിശുദ്ധ കുർബാന, ഫാ.ജോർജ് വെള്ളാരംകാലായിൽ കാർമികത്വം വഹിക്കും. 26ന് വൈകുന്നേരം അഞ്ചിന് ജപമാല, 5.30ന് വിശുദ്ധ കുർബാന, ഫാ. ജിനോയ് പനക്കൽ കാർമികനാകും. സമാപന ദിവസമായ 27ന് രാവിലെ 10ന് ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം, ലദീഞ്ഞ്, വികാരി ജനറാൾ മോൺ. ഏബ്രഹാം വയലിൽ കാർമികത്വം വഹിക്കും. തുടർന്ന് സ്നേഹവിരുന്ന്.