കോടതിയിൽ ഹാജരാകാനെത്തിയ യുവതിയെ ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ചു
1568013
Tuesday, June 17, 2025 6:12 AM IST
കൊല്ലം: ജീവനാംശവുമായി ബന്ധപ്പെട്ട കേസിൽ കുടുംബ കോടതിയിൽ ഹാജരാകാനെത്തിയ യുവതിയെ ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ചു. കാവനാട് മുക്കാട് മീനാത്തുചേരി ജോർദാനിൽ ബിൻസി (46)യാണ് ഭാര്യ റീന ജോസഫിനെ (35) കുത്തിപ്പരിക്കേൽപിച്ചത്. ബിൻസിക്കെതിരേ വധശ്രമത്തിനു കേസെടുത്തു.
കൊല്ലം ആൽത്തറമൂട്ടിലെ ജുഡീഷൽ ഫസ്റ്റ് ക്ലാസ് രണ്ടാം കോടതിക്കു മുന്നിലെ റോഡിൽ ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം. കോടതിയിൽ ഹാജരാകാനെത്തിയ റീനയുടെ കഴുത്തിൽ കത്തിവച്ചു ഭീഷണിപ്പെടുത്തുകയും കുത്താൻ ശ്രമിക്കുകയും ചെയ്തു. തടയാൻ ശ്രമിക്കുന്നതിനിടെ റീനയുടെ വലതു കൈയിൽ പരുക്കേറ്റു. വിവരമറിഞ്ഞ് വെസ്റ്റ് പോലിസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.