കൊ​ല്ലം: കൊ​ല്ല​ത്ത് റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍ മ​രം വീ​ണു. ക​ന്യാ​കു​മാ​രി - പു​ന​ലൂ​ര്‍ എ​ക്‌​സ്പ്ര​സി​ന് തൊ​ട്ടു മു​ന്നി​ൽ ആ​ണ് മ​രം വീ​ഴു​ന്ന​ത്.

വൈ​ദ്യു​തി ലൈ​ൻ പൊ​ട്ടി​വീ​ണ​പ്പോ​ള്‍ സ്പാ​ര്‍​ക്കു​ണ്ടാ​യ​ത് യാ​ത്ര​ക്കാ​രെ ഭീ​തി​യി​ലാ​ഴ്ത്തി. റെ​യി​ല്‍​വെ​യു​ടെ വൈ​ദ്യു​തി ലൈ​ൻ ഉ​ള്‍​പ്പെ​ടെ പൊ​ട്ടി​വീ​ഴു​ക​യാ​യി​രു​ന്നു.

കൊ​ല്ലം റെ​യി​ല്‍​വേ സ്റ്റേ​ഷ​നും പോ​ള​യ​ത്തോ​ടി​നും ഇ​ട​യി​ല്‍ ക​പ്പ​ല​ണ്ടി മു​ക്കി​ന് സ​മീ​പ​ത്താ​ണ് മ​രം വീ​ണ​ത്.

ഇ​ന്ന​ലെ രാ​ത്രി 7.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വൈ​ദ്യു​തി ലൈ​ൻ ഉ​ള്‍​പ്പെ​ടെ പൊ​ട്ടി​വീ​ണ​പ്പോ​ള്‍ സ്പാ​ര്‍​ക്കു​ണ്ടാ​യ​താ​ണ് യാ​ത്ര​ക്കാ​രെ ഭ​യ​പ്പാ​ടി​ലാ​ക്കി​യ​ത്. വ​ലി​യ ശ​ബ്ദ​ത്തോ​ടെ​യാ​ണ് മ​രം വീ​ണ​ത്. ലൈ​നി​ല്‍ ത​ട്ടി മ​ര​ത്തി​ന് തീ​പി​ടി​ക്കു​ക​യു​ണ്ടാ​യി.

ഇ​തോ​ടെ ര​ണ്ടു മ​ണി​ക്കൂ​ർ നേ​രം കൊ​ല്ലം - തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ൽ ട്രെ​യി​ൻ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.