പീഡന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിനടന്നയാൾ പിടിയിൽ
1567789
Monday, June 16, 2025 6:35 AM IST
നെടുമങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങി നടന്നയാൾ പിടിയിൽ.
വെള്ളനാട് കുളക്കോട് ലക്ഷംവീട് കോളനി അലീനാ ഭവനിൽ ജോസിനെ (48)യാണ് ആര്യനാട് പോലീസ് പിടികൂടി. 2021 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
വെള്ളനാട് സ്വദേശിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ ജോസ് ജാമ്യത്തിലിറങ്ങിയശേഷം കോടതിയിൽ ഹാജരാകാതെ ഒളിവിൽ പോകുകയായിരുന്നു.
പ്രതിയെ കാസർഗോഡ് നിന്നും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.