കൊല്ലത്ത് മൈജി ഫ്യൂച്ചര്‍ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
1568010
Tuesday, June 17, 2025 6:12 AM IST
കൊല്ലം: കൊല്ലത്ത് പുതിയ മൈജി ഫ്യൂച്ചര്‍ ഷോറൂമിന്റെ ഉദ്ഘാടനം സിനിമാതാരം ആസിഫ് അലി നിര്‍വഹിച്ചു. പള്ളിമുക്ക് വടക്കേവിളയില്‍ ദമാം ബില്‍ഡിംഗിലാണ് ഷോറൂം.
ഡിജിറ്റല്‍ ഗാഡ്ജറ്റ്സിനൊപ്പം ഹോം ആന്‍ഡ് കിച്ചണ്‍ അപ്ലയന്‍സസ്, സ്മോള്‍ അപ്ലയന്‍സസ്, ഗ്ലാസ് ആന്‍ഡ് ക്രോക്കറി പ്രോഡക്ട്സ് എന്നിവ ഷോറൂമില്‍ ലഭിക്കും. ഉദ്ഘാടന ദിനത്തില്‍ ലാഭം ഈടാക്കാതെയുള്ള വില്പനയാണ് നടത്തിയത്. ഒറിജിനല്‍ പ്രോഡക്ട്സ്, ഏറ്റവും വലിയ കളക്ഷന്‍, മികച്ച കസ്റ്റമര്‍ കെയര്‍ എന്നിവയിലൂടെ സമ്പൂര്‍ണ ഷോപ്പിംഗ് ആഘോഷത്തിന്റെ ഫ്യൂച്ചറാണ് കൊല്ലം മൈജി ഫ്യുച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്.
130ൽ അധികം ഷോറൂമുകളും ഒരു കോടിയിലധികം ഉപഭോക്താക്കളുമായി ഡിജിറ്റല്‍ ഗാഡ്ജറ്റ്സ് ആന്‍ഡ് ഹോം അപ്ലയന്‍സസ് മേഖലയില്‍ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീറ്റെയില്‍ സെയില്‍സ് ആന്‍ഡ് സര്‍വീസ് നെറ്റ് വര്‍ക്കാണ് മൈജി. എക്സ്ചേഞ്ച് ഓഫര്‍ ഉള്‍പ്പെടെ എല്ലാ മൂല്യവര്‍ധിത സേവനങ്ങളും കൊല്ലം ഫ്യൂച്ചര്‍ ഷോറൂമില്‍ ലഭിക്കും. ഫോണ്‍: 9249 001 001.