ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത സൈനികന് നാടിന്റെ ആദരവ്
1568004
Tuesday, June 17, 2025 6:12 AM IST
ഭാരതീപുരം: ഓപറേഷൻ സിന്ദൂറിൽ പങ്കെടുത്ത ഭാരതീപുരം സ്വദേശി ഹവിൽദാർ ലിജോ ലാലുവിനെ ഭാരതീപുരം സെന്റ് കുറിയാക്കോസ് ഓർത്തഡോക്സ് പള്ളിയുടെയും പൗരാവലിയുടെയും ആഭിമുഖ്യത്തിൽ ആദരിച്ചു.
കഴിഞ്ഞദിവസം ഭാരതീപുരം ജംഗ്ഷനിൽ കൂടിയ പൊതുയോഗത്തിൽ സെന്റ്്കുറിയാക്കോസ്ഓർത്തഡോക്സ്പള്ളി വികാരി ഫാ. ഗീവർഗീസ് പള്ളിവാതുക്കലിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനം എരൂർഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി .അജിത് ഉദ്ഘാടനം ചെയ്തു.
ഓപറേഷൻ സിന്ദൂറിൽ പങ്കെടുത്ത എല്ലാ സൈനികർക്കും ആദരവ് അർപ്പിച്ചുകൊണ്ടുള്ള സമ്മേളനമാണ് ഭാരതീപുരം ജംഗ്ഷനിൽ നടന്നത്. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഷീന കൊച്ചുമ്മച്ചൻ, ജോസഫ് , പി.ടി.കൊച്ചുമ്മച്ചൻ, സ്വാമി നിത്യാനന്ദ ഭാരതി, കിഷോർ, രാജീവ് ബാലകൃഷ്ണൻ, രാധാകൃഷ്ണൻ, വനദേവ്, ഹർഷ കൊച്ചുമ്മച്ചൻ, അലൻ സാബു, ജോയൽ ഏബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.