മെറിറ്റ് ഈവനിംഗ് സംഘടിപ്പിച്ചു
1567775
Monday, June 16, 2025 6:22 AM IST
അഞ്ചല്‍ : മികച്ച പഠനത്തോടൊപ്പം ലക്ഷ്യബോധം കൂടി കുട്ടികള്‍ക്ക് ഉണ്ടാകണമെന്നും എങ്കില്‍ മാത്രമേ ജീവിതത്തില്‍ വിജയം കൈവരിക്കാന്‍ കഴിയുവെന്നും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ. ബദറുദീന്‍.
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സ്മരണയ്ക്കായി രൂപീകരിച്ച ഉമ്മന്‍ചാണ്ടി ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ അഞ്ചലില്‍ മെറിറ്റ് ഈവനിംഗ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായി രുന്നു അദ്ദേഹം. അഞ്ചലിന്റെ രാഷ്്ട്രീയ സാമൂഹിക സാംസ്കാരിക മേഖലയില്‍ നിറ സാന്നിധ്യമായിരുന്ന അന്തരിച്ച എ.സക്കീര്‍ ഹുസൈന്റെ സ്മരണാര്‍ഥം ഒസി ചാരിറ്റബിള്‍ സൊസൈറ്റി രൂപീകരിച്ച കലാകായിക വേദിയുടെ ഉദ്ഘാടനവും ജസ്റ്റിസ് ബദറുദീന്‍ നിര്‍വഹിച്ചു.
ചടങ്ങില്‍ എസ്എസ്എല്‍സി, പ്ലസ്ടൂ പരീക്ഷകളില്‍ മികച്ച വിജയം നേടിയ കുട്ടികളെയും കലാ, സാംസ്കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെയും ആദരിച്ചു. ഒസി ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് അഡ്വ. അഞ്ചല്‍ സജീവന് അധ്യക്ഷത വഹിച്ചു.
യോഗത്തില്‍ ജ്യോതി രാധിക വിജയകുമാര്‍, അഡ്വ.ജി. സുരേന്ദ്രന്, പ്രഫ.കെ.വി. തോമസ് കുട്ടി, കെ.ജി. സാബു, സി.ബി. വിജയകുമാര്‍, ഏരൂര്‍ സുഭാഷ്, ഡോ. നാദിയ, മാഹീന് കാട്ടുമ്പുറം, നെട്ടയം സുജി തുടങ്ങിയവര്‍ പ്രസംഗിച്ചു.