ഹരിത വിദ്യാലയം ശുചിത്വ സമൃദ്ധ വിദ്യാലയം പദ്ധതിക്ക് തുടക്കമായി
1568011
Tuesday, June 17, 2025 6:12 AM IST
ചവറ : ശങ്കരമംഗലം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാരും പൊതു വിദ്യാഭ്യാസ വകുപ്പും ചേർന്ന് നടപ്പിലാക്കുന്ന ഹരിത വിദ്യാലയം ശുചിത്വ സമൃദ്ധ വിദ്യാലയം പദ്ധതിക്ക് തുടക്കമായി.
പദ്ധതിയുടെ സ്കൂൾതല ഉദ്ഘാടനം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.കെ. അനിത നിർവഹിച്ചു.
പിടിഎ പ്രസിഡന്റ് ബീന ജയൻ ചടങ്ങിൽ അധ്യക്ഷയായി. യോഗത്തിൽ ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ തൊടിയൂർ രാധാകൃഷ്ണൻ ശുചിത്വവും ഹരിത വിദ്യാലയം എന്ന വിഷയത്തെക്കുറിച്ച് ക്ലാസുകൾ നയിച്ചു . സ്കൂൾ പ്രഥമാധ്യാപിക എലിസബത്ത് ഉമ്മൻ, അധ്യാപകർ എന്നിവർ പ്രസംഗിച്ചു.