റോഡിന് ഇരുവശവും കാട് കയറുന്നു
1567791
Monday, June 16, 2025 6:35 AM IST
ചവറ :പന്മന പഞ്ചായത്തിലെ പൊന്മന, പന്മന, ചിറ്റൂർ വാർഡുകളിലെ പഞ്ചായത്ത് റോഡുകളുടെ ഇരുവശവും കാടുകയറി സഞ്ചാരയോഗ്യമല്ലാതാകുന്നു. റോഡ് വശത്ത് അടുത്ത വീട്ടുകാർ ചെടികൾ നട്ടുവളർത്തുന്നതും പതിവാകുന്നു.
ഇഴജന്തുക്കളുടെ ശല്യവും ഇവിടെയുണ്ടെന്ന് നാട്ടുകാർ പറയുന്നു. തൊഴിലുറപ്പു പദ്ധതിയിൽ ഉൾപെടുത്തി പഞ്ചായത്ത് റോഡു വശങ്ങൾ വൃത്തിയാക്കാൻ ജനപ്രതിനിധികൾ തയാറാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.