അനുമോദിച്ചു
1567795
Monday, June 16, 2025 6:38 AM IST
കൊട്ടാരക്കര: സ്വന്തം നിയോജക മണ്ഡലത്തിലെ വിദ്യാർഥി പ്രതിഭകളെയും റാങ്ക് ജേതാക്കളെയും ഉന്നത പരീക്ഷാ വിജയികളെയും അനുമോദിച്ച് മന്ത്രി കെ.എൻ.ബാലഗോപാൽ. കൊട്ടാരക്കര പുലമൺ മാർത്തോമ ജൂബിലി മന്ദിര അങ്കണത്തിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ 1600 വിദ്യാർഥി പ്രതിഭകളാണ് മന്ത്രിയിൽ നിന്ന് പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയത്. ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. എസ്. സോമനാഥ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക, കേരള ശാസ്ത്ര സാങ്കേതിക സർവകലാശാല മുൻ പ്രോവൈസ് ചാൻസലർ ഡോ. എസ്. അയൂബ് , ഐഎഎസ് റാങ്ക് ജേതാവ് ജി.പി.നന്ദന എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തി.
പ്രോഗ്രാം കോ-ഓർഡി നേറ്റർ പി. കെ. ജോൺസൻ, മുൻസിപ്പൽ ചെയർമാൻ കെ. ഉണ്ണികൃഷ്ണമേനോൻ, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. അഭിലാഷ് ,വെട്ടിക്കവല, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രഞ്ജിത്ത്, പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്. എസ്. സുവിധ,
ആർ. പ്രശാന്ത്, ബിജു കെ. ഏബ്രഹാം ,വി. കെ. ജ്യോതി, ബിന്ദു ജി. നാഥ്, സജി കടൂക്കാല,മാർത്തോമാ ജൂബിലി മന്ദിരം സൂപ്രണ്ട് ഫാ. ബിനു സി. സാമുവൽ എന്നിവർ പങ്കെടുത്തു.