വിദ്യാർഥികളെ അനുമോദിക്കുന്നു
1568002
Tuesday, June 17, 2025 6:06 AM IST
കുണ്ടറ: മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയ പട്ടികജാതി വിഭാഗത്തിലെ വിദ്യാർഥികളെ അനുമോദിക്കുന്നു.ഭാരതീയ ദളിത് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുണ്ടറ, പേരയം, പെരിനാട്, ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്തുകളിൽ താമസിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികളെ യാണ് ആദരിക്കുന്നത്. ആദരവിന് അർഹരായ വിദ്യാർഥികൾ മാർക്ക് ലിസ്റ്റിന്റെ കോപ്പി 30 ന് മുൻമ്പായി ഹാജരാക്കണമെന്ന് ബ്ലോക്ക് പ്രസിഡന്റ് എൻ. ബൈജു അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പർ 9846228087,9745546405, 9497105855.