ഏരൂര്‍ പഞ്ചായത്ത് മികവ് -2025
1568008
Tuesday, June 17, 2025 6:12 AM IST
അഞ്ചല്‍ : ഏരൂര്‍ പഞ്ചായത്തില്‍ പഞ്ചായത്തില്‍ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി വിജയിച്ച കുട്ടികള്‍ക്ക് അനുമോദനം നൽകാന് മികവ് -2025 എന്ന പേരില്‍ ചടങ്ങ് സംഘടിപ്പിച്ചു. നൂറിലധികം കുട്ടികള്‍ക്കാണ് മുരളീയ ഫൗണ്ടേഷനൊപ്പം ചേര്‍ന്നു കാഷ് അവാര്‍ഡ് ഉള്‍പ്പടെ പഞ്ചായത്ത് നല്‍കിയത്. പഞ്ചായത്ത് പ്രസിഡന്റ് ജി. അജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങ് പി.എസ്.സുപാല്‍ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമനമുരളി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. രാജി, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷൈന്‍ ബാബു, ഡോണ്‍.വി.രാജ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റ്റി. അജയന്, പി.എസ്. സുമന്, അനുരാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു