കെ.സി.വേണുഗോപാലിന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ചു
1568003
Tuesday, June 17, 2025 6:06 AM IST
കൊല്ലം:ക്ഷേമ പെൻഷനുകൾ കൈക്കൂലിയാണ് എന്ന് കോൺഗ്രസ് നേതാവ് കെ.സി.വേണുഗോപാൽ എംപിയുടെ പരാമർശത്തിനെതിരേ ഡിഫറന്റിലി ഏബിൾഡ് വെൽഫെയർ ഫെഡറേഷൻ(ഡിഎഡബ്യൂഎഫ്) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധസമരം നടത്തി.
ചിന്നക്കട ബസ് ബേയിൽ നടന്ന പ്രതിഷേധ ധർണ മുൻമേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു . ജില്ലാ പ്രസിഡന്റ് വി.പ്രകാശ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജോയിന്റ് സെക്രട്ടറി സന്ദീപ് ,സംസ്ഥാന കമ്മിറ്റി അംഗം ഇന്ദിരാഭായി, കൊല്ലം കോർപറേഷൻ ഏരിയ പ്രസിഡന്റ് ശ്രീലാൽ ,നിസാർ എന്നിവർ പ്രസംഗിച്ചു.