അംബേദ്കറുടെ ആശയങ്ങൾ വീണ്ടെടുക്കണം: കെ.സി.വേണുഗോപാൽ എംപി
1567777
Monday, June 16, 2025 6:22 AM IST
കരുനാഗപ്പള്ളി :മതേതരത്വ ജനാധിപത്യ മൂല്യങ്ങൾ വെല്ലുവിളിക്കപ്പെടുന്ന കാലഘട്ടത്തിൽ അംബേദ്കറുടെ ദർശനങ്ങൾക്ക് ഏറെ പ്രസക്തി ഉണ്ടെന്നും അത് വീണ്ടെടുക്കണമെന്നും കെ.സി .വേണുഗോപാൽ എംപി. ഡോ. ബി.ആർ. അംബേദ്കർ സ്റ്റഡി സെന്റർ ആന്‍ഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഏഴാമത് വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ട്രസ്റ്റ് പ്രസിഡന്റ് ബോബൻ ജി.നാഥ് അധ്യക്ഷത വഹിച്ചു. പി.കെ. അനിൽ മുഖ്യപ്രഭാഷണം നടത്തി. ഡോ. ബി.ആർ. അംബേദ്കർ അവാർഡ് ജേതാക്കളായ സൗത്ത് ഇന്ത്യൻ ആർ.വിനോദ്, മെഹർഖാൻ ചെന്നല്ലൂർ, വി. കൃഷ്ണൻകുട്ടി, ജി .മഞ്ജുകുട്ടൻ, മുഹമ്മദ് മുസ്തഫ, അൻസർ കൊല്ലക, പ്രദീപ് വാര്യത്ത്, പുഷ്കിൻ , സജി , കടത്തൂർ സക്കീർ, ഡോളി , ബൈജു മലനട എന്നിവരെ കൂടാതെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത് എ ഗ്രേഡ് നേടിയ വിദ്യാർഥികളെയും ചടങ്ങിൽ കെ.സി. വേണുഗോപാൽ എംപി ആദരിച്ചു.
ഭക്ഷ്യധാന്യ കിറ്റ്, ചികിത്സാ ധനസഹായം, തയ്യൽ മെഷീൻ, പാവപ്പെട്ട വിദ്യാർഥികൾക്കുള്ള സൈക്കിൾ എന്നിവയുടെ വിതരണവും നടന്നു. കെ.സി.രാജൻ, അനിൽ എസ്. കല്ലേലിഭാഗം, കെ.ജി. രവി, തൊടിയൂർ രാമചന്ദ്രൻ, എൽ.കെ.ശ്രീദേവി, ബിന്ദു ജയൻ, ചൂളൂർ ഷാനി, നജീബ് മണ്ണേൽ, രമ ഗോപാലകൃഷ്ണൻ, നീലികുളം സദാനന്ദൻ, പനക്കുളങ്ങര സുരേഷ്, പി. സോമരാജൻ, ബി. മോഹൻദാസ്, അനില ബോബൻ, അജി ലൗലാന്റ് എന്നിവർ പ്രസംഗിച്ചു.