യൂത്ത് ഹോസ്റ്റൽ സ്ഥാപിക്കണമെന്ന്
1567786
Monday, June 16, 2025 6:35 AM IST
കൊല്ലം: രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിലും യൂത്ത് ഹോസ്റ്റൽ ഉള്ളതുപോലെ കൊല്ലത്തും ഒരു യൂത്ത് ഹോസ്റ്റൽ ആരംഭിക്കുവാൻ സ്ഥലം ലഭ്യമാക്കാൻ ബന്ധപ്പെട്ടവർ തയാറാകണമെന്ന് യൂത്ത് ഹോസ്റ്റൽ അസോസിയേഷൻ ജില്ലാ ജനറൽബോഡി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
യൂത്ത് ഹോസ്റ്റൽ അസോസിയേഷൻ സംസ്ഥാന വൈസ് ചെയർമാൻ വടക്കേവിള ശശി യോഗം ഉദ്ഘാടനം ചെയ്തു. നെടുങ്ങോലം രഘു അധ്യക്ഷത വഹിച്ചു.
ഭാരവാഹികളായി നെടുങ്ങോലം രഘു -പ്രസിഡന്റ്, പ്രബോധ് എസ് കണ്ടച്ചിറ -സെക്രട്ടറി, ഒ .ബി .രാജേഷ്, മണക്കാട് സജി, പ്രവീൺ കൊടുന്തറ -വൈസ് പ്രസിഡന്റുമാർ, ടി .ജി .സുഭാഷ് -ഓർഗനൈസിങ് സെക്രട്ടറി, ലീലാകൃഷ്ണൻ -ട്രഷറർ എന്നിവരെയും വിവിധ കമ്മറ്റികളുടെ ചെയർമാൻമാരായി ഉമയനല്ലൂർ രവി, എസ് .സുവർണകുമാർ,
ആർ. പ്രകാശൻ പിള്ള, ഷീബ തമ്പി, എസ് .ഗണപതി, ഷിബു റാവുത്തർ, മുണ്ടക്കൽ കെ. ചന്ദ്രൻ പിള്ള, ശിവപ്രസാദ്, വിനോദ് ചെല്ലപ്പൻ, ബിനുരാജ് എന്നിവരെയും തെരഞ്ഞെടുത്തു.