വെളിച്ചം പദ്ധതിയിൽ ലാപ്ടോപ് സമ്മാനിച്ചു
1568005
Tuesday, June 17, 2025 6:12 AM IST
ചാത്തന്നൂർ: കൊല്ലം ജില്ലാ പഞ്ചായത്ത് വെളിച്ചം പദ്ധതിയിൽ ഉൾപ്പെടുത്തി ഉളിയനാട് കെ. പി .ഗോപാലൻ ഗ്രന്ഥശാലക്ക് അനുവദിച്ച ലാപ് ടോപ്പ്, സ്ക്രീൻ, പ്രോജക്ടർ എന്നിവ ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ശ്രീജാ ഹരീഷ് വിതരണം ചെയ്തു.
ഗ്രന്ഥശാലാ പ്രസിഡന്റ്പി. ബിനു അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.ആർ.ദിപു ,ജോയിന്റ്് സെക്രട്ടറി അനിൽ കുമാർ, വൈസ് പ്രസിഡന്റ് ബിജു ,എക്സിക്യൂട്ടീവ് അംഗങ്ങളായ ഫ്രാൻസിസ്, സുനിൽകുമാർ, ബിജു , ഷീജ വിശ്വംഭരൻ, അഭിജ, അനഘ,കെ.രാജൂ എന്നിവർ പ്രസംഗിച്ചു.