ഭാരതീപുരം കാർമൽഗിരി സ്കൂളിൽ ‘കാർമൽ റേഡിയോ’
1568006
Tuesday, June 17, 2025 6:12 AM IST
കുളത്തൂപ്പുഴ: ഭാരതീപുരം കാർമൽഗിരി സ്കൂളിൽ ‘കാർമൽ റേഡിയോ 99.9 ; കേൾക്കൂ പറയൂ അറിഞ്ഞുകൊണ്ടേയിരിക്കൂ ’ എന്ന പേരിൽ സ്കൂൾ റേഡിയോ ആരംഭിച്ചു.
കുട്ടികളുടെ വായനശീലവും ഭാഷാനൈപുണ്യവും സർഗാത്മകതയും വളർത്താനായി തുടങ്ങിയ പദ്ധതി സ്കൂൾ മാനേജർ ഫാ.ജോഷ്വാ കൊച്ചുവിളയിൽ ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പാൾ ഷാലി കാർമൽ റേഡിയോയുടെ ആവശ്യകതയെ കുറിച്ച് കുട്ടികളെ അഭിസംബോധന ചെയ്തു
. സ്കൂൾ ഇടവേളകളിൽ റേഡിയോ ജോക്കികളായി എത്തുന്ന കുട്ടികൾ ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ വിവേകവും വിജ്ഞാനവും പ്രധാനം ചെയ്യുന്ന വാർത്തകളും കഥകളും പാട്ടുകളും പ്രധാന സംഭവങ്ങളും മറ്റും രസകരമായ ഭാഷയിൽ സ്കൂൾ റേഡിയോയിലൂടെ അവതരിപ്പിക്കും.
പരമ്പരാഗത ക്ലാസ് റൂം ശൈലികളിൽ നിന്നും വ്യത്യസ്തമായ പരിപാടികൾ നടപ്പിലാക്കി മാതൃകയാവുകയാണ് കാർമൽഗിരി സ്കൂൾ.