കു​ണ്ട​റ : ക​ച്ചേ​രി​മു​ക്ക് സ​ഹൃ​ദ​യ ക​ലാ​കേ​ന്ദ്രം, സ​ഹൃ​ദ​യ ന​ഗ​ർ റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ, വി ​വി ജോ​സ​ഫ് ലൈ​ബ്ര​റി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​നെ​ൽ​വേ​ലി അ​ര​വി​ന്ദ് ക​ണ്ണാ​ശു​പ​ത്രി​യു​മാ​യി ചേ​ർ​ന്നു കാ​ഞ്ഞി​ര​കോ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പാ​രി​ഷ് ഹാ​ളി​ൽ നേ​ത്ര ചി​കി​ത്സാ ക്യാ​മ്പ് ന​ട​ത്തി.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ.​പി .കെ .​ഗോ​പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ഹൃ​ദ​യ ക​ലാ​കേ​ന്ദ്രം പ്ര​സി​ഡ​ന്‍റ് വി .​ശി​വ​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ കാ​ഞ്ഞി​ര​കോ​ട് ഇ​ട​വ​ക വി​കാ​രി ഫാ. ​ബി.ജെ.​റൊ​സാ​രി​യോ, ചി​റ്റു​മ​ല​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യകാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഇ​ജീ​ന്ദ്ര​ലേ​ഖ, കു​ണ്ട​റ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ​കാ​ര്യ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​വി​നോ​ദ്, വേ​ണൂ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ വേ​ണു​ഗോ​പാ​ല​പി​ള്ള, അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​ബ് ആ​ൻ​ഡ്രൂ, തോ​മ​സ് ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.