എക്സൈസ് വകുപ്പിനെ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: സുജിത് വിജയൻപിള്ള എംഎൽഎ
1567776
Monday, June 16, 2025 6:22 AM IST
കൊല്ലം : എക്സൈസ് വകുപ്പിൽ അംഗബലം വർധിപ്പിച്ച് വകുപ്പിനെ ശക്തിപ്പെടുത്തണമെന്നുള്ളത് കാലഘട്ടത്തിന്റെ ആവശ്യമെന്ന് ഡോ. സുജിത് വിജയൻപിള്ള എംഎൽഎ. കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ 45-ാമത് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ കൊല്ലം ജില്ലാ പ്രസിഡന്റ് എ.രാജു അധ്യക്ഷത വഹിച്ചു. പ്രവർത്തക സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ടി.സജുകുമാർ മുഖ്യപ്രഭാഷണം നടത്തി.
വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ എക്സൈസ് മെഡ ലിനു അർഹനായ സിവിൽ എക്സൈസ് ഓഫീസർ ശ്രീനാഥ് ,പാൻ ഇന്ത്യ വെയ്റ്റ് ലിഫ്റ്റിംഗ് മത്സരത്തിൽ മെഡൽ നേടിയ സിവിൽ എക്സൈസ് ഓഫീസർ അനീഷ് , ദേശീയ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ സിവിൽ എക്സൈസ് ഓഫീസർ പ്രേം രാജ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
കലാകായികമേളയിലെ വിജയികൾ,മികച്ച വിജയം നേടിയ എക്സൈസ് ജീവനക്കാരുടെ മക്കൾ എന്നിവർക്ക് മെറിറ്റ് അവാർഡുകളും സമ്മേളനത്തിൽ വിതരണം ചെയ്തു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എം . നൗഷാദ്,അസി.എക്സൈസ് കമ്മീഷണർവി.സി. ബൈജു തുടങ്ങിയവർ പ്രസംഗിച്ചു.