തിരി തെളിഞ്ഞു; സ്കൂൾ കലോത്സവം 2022
1244266
Tuesday, November 29, 2022 10:50 PM IST
തിരുവല്ല: രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം പത്തനംതിട്ട റവന്യുജില്ലാ സ്കൂൾ കലോത്സവത്തിന് തിരശീല ഉയർന്നു. തിരുമൂലപുരം എസ്എൻവി എച്ച്എസ്എസിലെ പ്രധാന വേദിയിൽ മാത്യു ടി. തോമസ് എംഎൽഎ കലോത്സവം ഉദ്ഘാടനം ചെയ്തു.
സര്‍ഗാത്മക സംഗമങ്ങള്‍ സാമൂഹ്യവിപത്തുകളില്‍ നിന്നുള്ള വിമോചനം ലക്ഷ്യമിടുന്നുവെന്ന് മാത്യു ടി. തോമസ് എംഎല്‍എ പറഞ്ഞു. കോവിഡ് കാലത്ത് സാമൂഹിക ജീവിതത്തിലുണ്ടായ കുറവ് വലിയ പ്രത്യാഘാതങ്ങളാണ് സമൂഹത്തില്‍ സൃഷ്ടിച്ചത്. സര്‍ഗവാസന പ്രകടിപ്പിക്കുന്നതിനുള്ള അവസരം നഷ്ടപ്പെടുമ്പോഴാണ് ലഹരി ഉപയോഗം പോലെയുള്ള നശീകരണ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നതെന്നും എംഎൽഎ ചൂണ്ടിക്കാട്ടി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കലാമത്സരങ്ങളുടെ ഉദ്ഘാടനം ചലച്ചിത്ര - സീരിയല്‍ താരം ആര്. ശ്രീലക്ഷ്മി നിര്‍വഹിച്ചു.
കലോത്സവത്തിന്റെ ലോഗോ തയാറാക്കിയ കോന്നി റിപ്പബ്ലിക്കന്‍ വിഎച്ച്എസ്എസിലെ വിദ്യാര്‍ഥി ബി. നിരഞ്ജനെ മൊമെന്റോ നല്കി എംഎല്‍എ ആദരിച്ചു.
സ്കൂള്‍ വിദ്യാര്‍ഥികള്‍ വരച്ച ഫ്രീഡം വാള് പ്രദര്‍ശന ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ് നിര്‍വഹിച്ചു. ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്കീം പ്രദര്‍ശന വിപണന മേള ചായം 2022ന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് ആര്. അജയകുമാറും ലഹരിവിരുദ്ധ പോസ്റ്റര്‍ പ്രദര്‍ശനം തിരുവല്ല നഗരസഭ വൈസ് ചെയര്മാന് ജോസ് പഴയിടവും നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ ബീനാ പ്രഭ, ജിജി മാത്യു, ഷീജ കരിമ്പിന്‍കാല, ഷീല വര്‍ഗീസ്, നഗരസഭാ കൗണ്‍സിലര്‍മാരായ ഫിലിപ് ജോര്‍ജ്, ബിന്ദു ജയകുമാര്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം.എസ്. രേണുകാഭായി, എന്‍എസ്എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. ജേക്കബ് ജോണ്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ പി.പി. വേണുഗോപാല്‍, എസ്എസ്കെ ഡിപിസി ലൈജു പി തോമസ്, ഡിഇഒമാരായ പി.ആര്. പ്രസീന, ഷീലാകുമാരിയമ്മ, എഇഒ വി.കെ. മിനി കുമാരി, പ്രിന്‍സിപ്പല്‍മാരായ ജയ മാത്യു, സുനിത കുര്യന്, എച്ച്എസ്എസ് ജില്ലാ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ സി. ബിന്ദു, എസ്എന്‍വി സ്കൂള്‍ പ്രഥമാധ്യാപിക ഡി. സന്ധ്യ, മാനേജര്‍ പി.ടി. പ്രസാദ്, പിടിഎ പ്രസിഡന്റ് സോവി മാത്യു, സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ പി. ചാന്ദിനി തുടങ്ങിയവര്‍ പ്രസംഗിച്ചു.