താത്കാലിക സംവിധാനം വേണം
1263055
Sunday, January 29, 2023 10:24 PM IST
റാന്നി: പുതമണ്പാലം അപകടത്തിലായതിനെത്തുടര്‍ന്ന് റാന്നി - കീക്കൊഴുര്‍ - കോഴഞ്ചേരി പ്രധാന പാതയില്യാത്രാ പ്രശ്നം പരിഹരിക്കുന്നതിനായി പാലത്തിന്റെ ഇരു ഭാഗങ്ങളെയും ബന്ധിപ്പിച്ച് താത്കാലിക ബൈപാസ് റോഡ് നിര്‍മിക്കണമെന്ന് ചെറുകോല്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ കാട്ടൂര്‍ അബ്ദുള്‍സലാം ആവശ്യപ്പെട്ടു.
പുതിയ പാലത്തിന്റെ പണി ആരംഭിച്ച് പൂര്‍ത്തീകരിക്കാന്‍ ഒന്നര വര്‍ഷം എങ്കിലും കാത്തിരിക്കണം. ജനങ്ങള്‍ക്കുള്ള അസൗകര്യങ്ങള്‍ പരിഗണിച്ച് പാലത്തിന്റെ ഇരുകരകളെയും ബന്ധിപ്പിച്ച് സമീപത്തുകൂടി താത്കാലിക സംവിധാനമാണ് അടിയന്തര പരിഹാരം.
പാലത്തിന്റെ തകര്ച്ചയേത്തുടര്ന്നുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എംഎല്‍എ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ബദല്‍ സംവിധാനങ്ങള്‍ ആലോചിക്കാതെ പോയത് ഖേദകരമാണെന്നും അബ്ദുള്‍സലാം അഭിപ്രായപ്പെട്ടു.