നവമാധ്യമങ്ങൾ തേജോവധം ചെയ്യുന്നു; പരാതിയുമായി അതിജീവിത
1575212
Sunday, July 13, 2025 3:37 AM IST
പത്തനംതിട്ട: നവമാധ്യമങ്ങളിലൂടെ തന്നെയും ഒരു മാസം പ്രായമുള്ള കുഞ്ഞിനെയും കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നുവെന്ന് പോക്സോ കേസ് അതിജീവിതയുടെ പരാതി.
31 പേര്‍ക്കെതിരേ അടൂര്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും യുവതിയും അഭിഭാഷകരും പത്രസമ്മേളനത്തില്‍ ആരോപിച്ചു.
അനാഥാലയത്തില്‍ വളര്‍ന്ന അതിജീവിത 18 വയസ് തികഞ്ഞതിന് പിന്നാലെ നടത്തിപ്പുകാരിയുടെ ബന്ധുവായ യുവാവിനെ വിവാഹം കഴിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് തനിക്കും കുഞ്ഞിനുമെതിരേ സൈബർ ആക്രമണം നടക്കുന്നതെന്ന് യുവതി പറഞ്ഞു.