സംസ്ഥാന ഇന്റർ പോളിടെക്നിക് കലോത്സവം അടൂരിൽ ആരംഭിച്ചു
1574758
Friday, July 11, 2025 3:53 AM IST
അടൂർ: സംസ്ഥാന ഇന്റർപോളിടെക്നിക് കലോത്സവം സുമുദ് അടൂർ ഗവ. പോളിടെക്നിക് കോളജിൽ ആരംഭിച്ചു. നാലു ദിവസം നീണ്ടുനിൽക്കുന്ന കലോത്സവം സിനിമാ നടൻ വിനയ് ഫോർട്ട് ഉദ്ഘാടനം ചെയ്തു. ഇന്റർ പോളിടെക്നിക് കോളജ് യൂണിയൻ ചെയർമാൻ മുഹമ്മദ് അൻസൽ അധ്യക്ഷത വഹിച്ചു.
ഏറത്ത് ഗ്രാമപപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജാകുമാരി, ബ്ലോക്ക് പഞ്ചായത്തംഗം റോഷൻ ജേക്കബ്, സീനിയർ ജോയിന്റ് ഡയറക്ടർ അനി ഏബ്രഹാം, ഡെപ്യൂട്ടി ഡയക്ടർ ജനറൽ ആർ.എസ്. ഷിബു ഇന്റർ പോളി ടെക്നിക് യൂണിയൻ ജനറൽ സെക്രട്ടറി വൈഷ്ണ നാരായണൻ,
ഐജു തോമസ്, കെ.ജി. സിനോജ്, ഡി.എസ്. ആവണ്യ, ബി. ബിപിൻ, അനന്ദു മധു എന്നിവർ പ്രസംഗിച്ചു. ഞായറാഴ്ച കലോത്സവം സമാപിക്കും.