സ്വീകരണം നൽകി
1574745
Friday, July 11, 2025 3:40 AM IST
കോന്നി: ധന്യൻ ആർച്ച് ബിഷപ് മാർ ഈവാനിയോസ് അനുസ്മരണ തീർഥാടന പദയാത്രയ്ക്ക് മലങ്കര കാത്തലിക് അസോസിയേഷൻ കോന്നി വൈദിക ജില്ലാ നേതൃത്വത്തിൽ കോന്നി ടൗണിൽ സ്വീകരണം നൽകി. വിവിധ യൂണിറ്റ് പ്രതിനിധികൾ പങ്കെടുത്തു.
സ്വീകരണ സമ്മേളനം എംസിഎ രൂപതാ എക്സിക്യൂട്ടീവ് അംഗം ജോബിൻ ഈനോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വിൽസൺ പട്ടേരിൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജോൺസൺ ജോസഫ്, ട്രഷറർ റോയി തോമസ് എന്നിവർ പ്രസംഗിച്ചു.
വടശേരിക്കര: ദൈവദാസൻ മാർ ഈവാനിയോസ് അനുസ്മരണ തീർഥാടന പദയാത്രയ്ക്ക് വടശേരിക്കര സെന്റ് തോമസ് കനാനായ കുരിശടിയിൽ യുസിഎനേതൃത്വത്തിൽ സ്വീകരണം നല്കി. സെക്രട്ടറി ബെന്നി പുത്തൻപറമ്പിൽ കാട്ടുവള്ളി കുരിശിൽ പ്രത്യേക ഹാരം അണിയിച്ച് സ്വീകരിച്ചു.
ഫാ. ജോബ് പതാലിൽ, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.എം. വർഗീസ്, സന്തോഷ് കെ. ചാണ്ടി, മർത്തമറിയം പള്ളി സെക്രട്ടറി റോയി സൈമൺ, ഷാജി പന്തോളിപ്പീടികയിൽ, അനു വടശേരിക്കര, തോമസ് ചാക്കോ എന്നിവർ നേതൃത്വം നൽകി.