പാറമട അപകടം: ജില്ലാ ഭരണകൂടത്തിന് ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാനാവില്ല
1574762
Friday, July 11, 2025 3:53 AM IST
കോന്നി: ചെങ്കുളത്ത് പാറമടയിൽ നടന്ന ദാരുണ സംഭത്തിന്റെ ഉത്തരവാദിത്വത്തിൽനിന്ന് ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് ഒഴിഞ്ഞു മാറാനാകില്ലെന്ന് കെപിസിസി അംഗം മാത്യു കുളത്തുങ്കൽ.
പാറമട വിഷയത്തിൽ യുഡിഎഫ് കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോന്നി മിനി സിവിൽ സ്റ്റേഷനു മുമ്പിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാട്ടുകാരുടെ നിരന്തരമായ പരാതിയുണ്ടായിട്ടും അന്വേഷിക്കാൻ തയാറാകാത്ത ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്നും പാറമട ടമയ്ക്കെതിരേ നരഹത്യയ്ക്ക് കേസ് എടുക്കണമെന്നും മാത്യു കുളത്തുങ്കൽ ആവശ്യപ്പെട്ടു. യുഡിഎഫ് മണ്ഡലം ചെയർമാൻ അബ്ദുൾ മുത്തലിഫ് അധ്യക്ഷത വഹിച്ചു.
ഡിസിസി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ, യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ എസ്. സന്തോഷ് കുമാർ, ഡിസിസി സെക്രട്ടറി എലിസബത്ത് അബു, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ദീനാമ്മ റോയി,
യുഡിഎഫ് മണ്ഡലം കൺവീനർ റോജി ഏബ്രഹാം, പഞ്ചായത്ത് പ്രസിഡന്റ് അനി സാബു, എബ്രഹാം ചെങ്ങറ, ശാന്തിജൻ ചൂരക്കുന്ന്, പ്രവീൺ പ്ലാവിളയിൽ തുടങ്ങിയവർ പ്രസംഗിച്ചു.