ലഹരിമുക്ത സമൂഹത്തിനായി കൈകോർക്കണം: മാർ ക്രിസോസ്റ്റോമോസ്
1574755
Friday, July 11, 2025 3:53 AM IST
തിരുവല്ല: ലഹരിമുക്ത സമൂഹത്തിനായി സമൂഹം കൈകോർക്കേണ്ട കാലത്തിലാണ് നാം ജീവിക്കുന്നതെന്ന് നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റോമോസ് മെത്രാപ്പോലീത്ത.
ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കേന്ദ്രസമിതിയുടെ നേതൃത്വത്തിൽ ലഹരിയെ തുരത്താൻ ഒരുമിക്കാം എന്ന സന്ദേശവുമായി നടത്തുന്ന ലഹരിവിരുദ്ധ സന്ദേശ യാത്രക്ക് നിരണം ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ എംജിഎം ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സബ് കളക്ടർ സുമിത്കുമാർ ഠാക്കൂർ സമ്മേളനം ഉദ്ഘാടനം ചെയ്തു. മലങ്കര സഭ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ മുഖ്യ സന്ദേശം നൽകി. സ്കൂൾ പ്രിൻസിപ്പൽ പി.കെ. തോമസ്, ഹെഡ്മിസ്ട്രസ് ദീപ മേരി ജേക്കബ്, യുവജന പ്രസ്ഥാനം കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ. ജെയിൻ സി. മാത്യു, ജനറൽ സെക്രട്ടറി ഫാ. വിജു ഏലിയാസ്, ട്രഷറർ രഞ്ചു എം. ജോയി,സഭാ മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ സജി മാമ്പ്രക്കുഴി,
മത്തായി ടി. വർഗീസ്, ജോജി പി. തോമസ്, ഭദ്രാസന കൗൺസിൽ അംഗം തോമസ് മണലേൽ, ബെന്നി സ്കറിയ, യുവജന പ്രസ്ഥാനം കേന്ദ്ര റീജണൽ സെക്രട്ടറി അബുഏബ്രഹാം വീരപ്പള്ളി, ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ബിബിൻ മാത്യു, സെക്രട്ടറി റെനോജ് ജോർജ് ഗീവർഗീസ്, ട്രഷറാർ രോഹിത് കെ. ജോൺ, ജോയിൻ്റ് സെക്രട്ടറി ജോജി ജോർജ്,എന്നിവർ പ്രസംഗിച്ചു.