കളഞ്ഞുകിട്ടിയ പഴ്സ് തിരികെനൽകി യുവാവ് മാതൃകയായി
1574757
Friday, July 11, 2025 3:53 AM IST
അടൂർ: കളഞ്ഞുകിട്ടിയ പണവും രേഖകളും അടങ്ങിയ പഴ്സ് ഉടമസ്ഥയ്ക്ക് തിരികെ നൽകി യുവാവ്. പന്തളം പുത്തൻതുണ്ടിൽ കാർത്തിക്കാണ് പഴ്സ് ഉടമസ്ഥയ്ക്ക് തിരികെ നൽകിയത്. അടൂർ പുഷ്പ തടത്തിൽ കീർത്തിയുടേതായിരുന്നു പഴ്സ്. 13,500 രൂപയും, ആധാർ കാർഡും മറ്റു രേഖകളുമാണ് പഴ്സിൽ ഉണ്ടായിരുന്നത്.
വ്യാഴാഴ്ച രാവിലെ കടയിൽ പോയി തിരികെ ഓട്ടോറിക്ഷയിൽ വരുമ്പോൾ അടൂർ കോടതിക്കു സമീപത്താണ് പഴ്സ് നഷ്ടമായത്. റോഡരികിൽക്കിടന്ന പഴ്സ് കാർത്തിക്കിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് സമീപത്തെ കടയിൽ വിവരം പറഞ്ഞ ശേഷം പഴ്സ് അടൂർ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. ഉടമയെ വിളിച്ചുവരുത്തി പോലീസ് പഴ്സ് കൈമാറി.