‘സുമുദ് ’ഇന്റർ പോളിടെക്നിക് കലോത്സവം ഇന്നുമുതൽ അടൂരിൽ
1574511
Thursday, July 10, 2025 3:47 AM IST
പത്തനംതിട്ട: സംസ്ഥാന ഇന്റർ പോളിടെക്നിക് കലോത്സവമായ സുമുദ് 2025 ന് ഇന്നു തിരിതെളിയും. അടൂർ മണക്കാല പോളിടെക്നിക് കോളജിലാണ് കലോത്സവം. 2024-25 വർഷത്തെ സംസ്ഥാന പോളിടെക്നിക് കോളജ് വിദ്യാർഥി യൂണിയനും സംഘാടകസമിതിയും ചേർന്നാണ് സംസ്ഥാനത്തെ സാങ്കേതിക വിദ്യാർഥികളുടെ കലാമേള അടൂരിൽ സംഘടിപ്പിക്കുന്നത്.
13വരെ നീളുന്ന കലോത്സവത്തിൽ നൂറിലധികം കോളജുകളിൽ നിന്നുള്ള 5000ത്തോളം പ്രതിഭകൾ ആറുവേദികളിലായി നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കും.
ഇന്ന് വൈകുന്നേരം നാലിന് ചലച്ചിത്ര താരം വിനയ് ഫോർട്ട് കലോത്സവം ഉദ്ഘാടനം ചെയ്യും.സംസ്ഥാന ഇന്റർപൊളിടെക്നിക് കോളജ് യൂണിയൻ ചെയർമാൻ മുഹമ്മദ് അൻസിൽ അധ്യക്ഷത വഹിക്കും.
ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ,ഡെപ്യൂട്ടി ഡയറക്ടർ ഷിനു ഏബ്രഹാം,പോളിടെക്നിക് യൂണിയൻ ജനറൽ സെക്രട്ടറി വൈഷ്ണ നാരായണൻ, സീനിയർ ജോയിന്റ് ഡയറക്ടർ ആനി ഏബ്രഹാം, കൺവീനർ അനന്ദു മധു തുടങ്ങിയർ പ്രസംഗിക്കും.