അടൂർ ഗവൺമെന്റ് ഹൈസ്കൂളിന്റെ ഗേറ്റ് പണിമുടക്ക് അനുകൂലികൾ ബന്ധിച്ചു
1574516
Thursday, July 10, 2025 3:47 AM IST
അടൂർ: ഗവൺമെന്റ് ഹൈസ്കൂളിൽ ജോലിക്കെത്തിയ അധ്യാപകരെ തിരികെ വിടാതിരിക്കാൻ കവാടത്തിലെ ഗേറ്റ് പണിമുടക്കനുകൂലികൾ ചങ്ങലയിട്ട് ബന്ധിച്ചു ഗേറ്റിന്റെ ഇരുപാളികളും ചേർത്തടച്ച ശേഷം ചങ്ങലകൊണ്ട് ചുറ്റി ഓടാമ്പലിൽ കമ്പി കഷണം വളച്ച് ഗേറ്റ് തുറക്കാനാകാത്ത വിധം ബന്ധിക്കുകയായിരുന്നു.
പ്രതിഷേധം വകവയ്ക്കാതെ സ്കൂളിൽ ഇരുന്ന അധ്യാപകരെ തിരികെ വിടാതിരിക്കാൻ ഇന്നലെ രാവിലെ 10.30 നാണ് ഗേറ്റ് പൂട്ടിയതെന്ന് പറയുന്നു. വൈകുന്നേരം അധ്യാപകർ തിരികെ വന്നപ്പോഴാണ് ഗേറ്റ് തുറക്കാനാകാത്ത വിവരം അറിയുന്നത്. പിന്നീട് പോലീസെത്തി തുറക്കുകയായിരുന്നു.