ലഹരിവിരുദ്ധ സന്ദേശയാത്രയ്ക്കു സ്വീകരണം നൽകി
1574754
Friday, July 11, 2025 3:53 AM IST
പത്തനംതിട്ട: ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ലഹരി വിരുദ്ധ സന്ദേശയാത്രക്ക് തുമ്പമൺ ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വീകരണം നൽകി.
ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത അധ്യക്ഷതയിൽ ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. കുര്യാക്കോസ് മാർ ക്ലീമിസ് വലിയ മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി.
ഭദ്രാസന സെക്രട്ടറി ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു, നഗരസഭാ ചെയർമാൻ ടി. സക്കീർ ഹുസൈൻ, ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ, ഡിവൈഎസ്പി ബി. അനിൽ, നഗരസഭ കൗൺസിലർ കെ. ജാസിംകുട്ടി, സ്കൂൾ പ്രിൻസിപ്പൽ ജേക്കബ് ജോർജ് കുറ്റിയിൽ,
ഹെഡ്മിസ്ട്രസ് പി.എം. ജയമോൾ, കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ. ജയിൻ സി. മാത്യു, ജനറൽ സെക്രട്ടറി ഫാ. വിജു ഏലിയാസ്, ട്രഷറർ രെഞ്ചു എം. ജോയ്, ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. എബി എ. തോമസ്, ജനറൽ സെക്രട്ടറി നിതിൻ മണക്കാട്ടുമണ്ണിൽ,
ജോയിന്റ് സെക്രട്ടറിമാരായ ലിന്റോ മണ്ണിൽ, അൻസു മേരി വർഗീസ്, ട്രഷറർ ജെറിൻ ജോയിസ്, സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായി ഫാ. ജിജി സാമുവേൽ, ഫാ. ബിജു മാത്യു പ്രക്കാനം, അനിൽ പി. വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.