ഓമല്ലൂരിൽ സിപിഎം - ബിജെപി സംഘർഷം
1574512
Thursday, July 10, 2025 3:47 AM IST
പത്തനംതിട്ട: ഓമല്ലൂര്‍ - പന്ന്യാലിയില്‍ സിപിഎം - ബിജെപി സംഘർഷത്തിൽ മൂന്നു പേർക്ക് പരിക്ക്. ബിജെപി പ്രവര്‍ത്തകനായ ടി.പി. അഖില്‍ (26), സിപിഎം പ്രവര്‍ത്തകരായ പ്രദീപ്, അരുണ്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പ്രദീപിനും അരുണിനും തലയ്ക്ക് വെട്ടേറ്റു. ഇന്നലെ വൈകുന്നേരമാണ് സംഭവം.
തങ്ങളെയാണ് ആദ്യം ആക്രമിച്ചത് എന്നാണ് ഇരുകൂട്ടരും പറയുന്നത്. രണ്ടു വാഹനങ്ങളിലായി അഞ്ചെട്ടു പേര് വീട്ടിലേക്ക് മാരകായുധങ്ങളുമായി അതിക്രമിച്ചു കയറി അഖിലിനെ ആക്രമിച്ചുവെന്നാണ് മാതാവ് പ്രസന്നകുമാരിയുടെ മൊഴി.
കുഞ്ഞിനെയും എടുത്തുകൊണ്ടു നിന്ന തന്നെയും തള്ളി വീഴ്ത്താന്‍ ശ്രമിച്ചതായി ഇവർ പറഞ്ഞു. അതേസമയം, പൊതുവഴിയിലൂടെ പോയ സിപിഎം പ്രവർത്തകരായ യുവാക്കളെ ടി.പി. അഖില്‍ ആക്രമിക്കുകയായിരുന്നുവെന്ന് സിപിഎം ലോക്കല്‍ സെക്രട്ടറി ബൈജു ഓമല്ലൂര്‍ പറഞ്ഞു.