കോൺഗ്രസ് സമരസംഗമം നാളെ
1574517
Thursday, July 10, 2025 3:48 AM IST
പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥത, അഴിമതി, ജനദ്രോഹ നടപടികൾ, വന്യജീവി ആക്രമണം, ആരോഗ്യമേഖലയുടെ തകര്‍ച്ച എന്നിവയ്ക്കെതിരേ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ രാവിലെ 10ന് പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ സമര സംഗമം സംഘടിപ്പിക്കും.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ സമരസംഗമം ഉദ്ഘാടനം ചെയ്യും.