മാക്ഫാസ്റ്റിൽ കോഴ്സുകളുടെ ഉദ്ഘാടനം നടത്തി
1574763
Friday, July 11, 2025 3:54 AM IST
തിരുവല്ല: മാർ അത്തനേഷ്യസ് കോളജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഓണേഴ്സ് ബിരുദ കോഴ്സുകളുടെയും ബിരുദാനന്തര ബിരുദ ബാച്ചുകളുടെയും ഉദ്ഘാടനം ഹയർ എഡ്യുക്കേഷൻ കൗൺസിൽ മെംബർ സെക്രട്ടറി ഡോ. രാജൻ വർഗീസ് നിർവഹിച്ചു.
മാക്ഫാസ്റ്റ് മാനേജർ ഫാ. ഈപ്പൻ പുത്തൻപറന്പിൽ പ്രാർഥന നയിച്ചു. എംജി സർവകലാശാലയുടെ നാലുവർഷ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളായ ബിസിഎ, ബികോം, ബിഎസ്സി ഫുഡ്ടെക്നോളജി, ബിബിഎ, വിവിധ എംഎസ്സി പ്രോഗ്രാമുകൾ, എംഎസ്ഡബ്ല്യു എന്നീ പ്രോഗ്രാമുകളാണ് ഉദ്ഘാടനം ചെയ്തത്.
ആർച്ച്ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ മാക്ഫാസ്റ്റ് പ്രിൻസിപ്പൽ ഡോ. വർഗീസ് കെ. ചെറിയാൻ, വകുപ്പുമേധാവികളായ ടിജി തോമസ്, ഡോ. സുദീപ് ബി. ചന്ദ്രമന, ഡോ. ജെനി ജേക്കബ്, ഡോ. ബീന ചെറിയാൻ എന്നിവർ പ്രസംഗിച്ചു.