അയല്‍വാസിയെ ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
1575211
Sunday, July 13, 2025 3:33 AM IST
പത്തനംതിട്ട: കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന്റെ വിരോധത്താല്‍ അയല്‍വാസിയായ ബന്ധുവിനെ ആക്രമിച്ച് പരിക്കേല്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ.
തൂവയൂര്‍ തെക്ക് പാണ്ടിമലപ്പുറം നന്ദു ഭവനില്‍ വൈഷ്ണവാണ് (ചന്ദു, 23) അറസ്റ്റിലായത്. തൂവയൂര്‍ തെക്ക് പാണ്ടിമലപ്പുറം പുത്തന്‍പുരയില്‍ ഹരിഹരനാണ് (43) പരിക്കേറ്റത്.
എസ്ഐ ആർ. ശ്രീകുമാര്‍, എസ്ഐ രവികുമാര്‍ എന്നിവരാണ് അന്വേഷണം നടത്തുന്നത്.