സംസ്ഥാന ഇന്റർ പോളിടെക്നിക് കലോൽസവം ഇന്ന് സമാപിക്കും : കൊട്ടിയം, തൃപ്രയാർ പോളിടെക്നിക്കുകൾ മുന്നിൽ
1575203
Sunday, July 13, 2025 3:33 AM IST
അടൂർ: മണക്കാലയിൽ നടക്കുന്ന സംസ്ഥാന ഇന്റർ പോളിടെക്നിക് കലോത്സവം ഇന്ന് സമാപിക്കും. കഴിഞ്ഞ മൂന്ന് ദിവസമായി നടക്കുന്ന കലോത്സവത്തിൽ നൂറിൽപരം പോളിടെക്നിക് കോളജുകളിൽ നിന്നായി അയ്യായിരത്തോളം പ്രതിഭകളാണ് പങ്കെടുക്കുന്നത്.
കൊട്ടിയം ശ്രീനാരായണ, തൃപ്രയാർ ശ്രീരാമാ പോളിടെക്നിക്ക് കോളജുകൾ തമ്മിൽ കിരീടത്തിനായി ശക്തമായ പോരാട്ടത്തിലാണ്. അരങ്ങിൽ വിദ്യാർഥികളുടെ മികച്ച പങ്കാളിത്തമുണ്ടായിരുന്നെങ്കിലും വേദിയിൽ കാണികളുടെ പങ്കാളിത്തം വളരെ കുറവായിരുന്നു.
ആറ് വേദികളിലായാണ് കലോത്സവം നടക്കുന്നത്. മോഹിനിയാട്ടം, ചെണ്ട, കോൽക്കളി, മിമിക്രി തുടങ്ങിയവയാണ് ശനിയാഴ്ച നടന്ന പ്രധാന ഇനങ്ങൾ.
കലോത്സവത്തിൽ ഇന്ന്
എല്ലാ വേദികളിലും രാവിലെ ഒന്പതിന് മത്സരങ്ങൾ
ആരംഭിക്കും.
വേദി 1 - മൈം.
വേദി 2 - നാടോടി നൃത്തം (ആൺ), 11.00 നാടോടി നൃത്തം
(പെൺ), 2.00 കഥാപ്രസംഗം.
വേദി 3 - മോണോ ആക്ട് (ആൺ), 12.00 മോണോ ആക്ട് (പെൺ), 3.00 വട്ട പാട്ട്.
വേദി 4 - ഇംഗ്ലീഷ് റെസിറ്റേഷൻ (പെൺ), 12.00 ഇംഗ്ലീഷ്
റെസിറ്റേഷൻ (ആൺ).
വേദി 5 - കൊളാഷ്.