സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ലഹരിവിരുദ്ധ കാന്പയിൻ ജില്ലാതല ഉദ്ഘാടനം ഇന്ന്
1575031
Saturday, July 12, 2025 3:47 AM IST
പത്തനംതിട്ട: ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ലഹരി വിരുദ്ധ കാന്പയിന്റെ ജില്ലാതല ഉദ് ഘാടനം ഇന്ന് പത്തനംതിട്ടയിൽനടക്കും. രാവിലെ ഒന്പതിന് പത്തനംതിട്ട ടൗൺ സ്ക്വയറിൽനിന്നും ലഹരി വിരുദ്ധറാലി ആരംഭിക്കും. റാലി പത്തനംതിട്ട എക്സൈസ് സിഐ അരുൺ അശോക് ഫ് ളാഗ്ഓഫ് ചെയ്യും.
പത്തിന് ടൗൺഹാളിൽ നടക്കുന്ന യോഗം നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യും. സ്കൗട്ട് ആൻഡ് ഗൈഡ്സ്, റോവർ, റേഞ്ചർ യൂണിറ്റുകളിൽ നിന്നായി 500 ഓളം കുട്ടികൾ ലഹരി വിരുദ്ധ റാലിയിൽ പങ്കെടുക്കും . 2026 മാർച്ച് വരെ എല്ലാ യൂണിറ്റുകളിലും പഠനമാകട്ടെ ലഹരി എന്ന പേരിൽ ലഹരി വിരുദ്ധ കാമ്പെയിൻ നടത്തും.
ഇതിന്റെ ഭാഗമായി സൈക്കിൾ റാലികൾ, കൗൺസിലിംഗ്, ഫ്ളാഷ്മോബുകൾ, കൂട്ടയോട്ടം, അയൽക്കൂട്ട യോഗങ്ങൾ, ചിത്ര പ്രദർശനങ്ങൾ തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും. ലഹരി വ്യാപനം തടയുന്നതിൽ കഴിഞ്ഞവർഷവും സ്കൗട്ട് ആൻഡ് ഗൈഡ്സ് നടത്തിയ പ്രവർത്തനങ്ങൾ വിജയകരമായിരുന്നു.
ലഹരിക്ക് അടിമകളായ കുട്ടികളെ കണ്ടെത്തി അവർക്കു ചികിത്സയും കൗൺസലിംഗും നൽകുന്നതടക്കമുള്ള പ്രവർത്തങ്ങളിലും സ്കൗട്ട്, ഗൈഡ്സ് പ്രവർത്തകർ വ്യാപൃതരാണെന്ന് ജില്ലാ ഭാരവാഹികൾ പറഞ്ഞു.
ജില്ലാ കൺവീനർ മാത്യൂസൺ പി. തോമസ്, സെക്രട്ടറി എം. ആർ. ലീല, ട്രെയ്നിംഗ് കമ്മീഷണർ കെ. ബി .ലാൽ , ജോയിന്റ്സെക്രട്ടറി ജിതിൻ സണ്ണി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.