പെരിങ്ങമലയിൽ ആളുകളെ കടിച്ച നായയ്ക്ക് പേവിഷബാധ
1575207
Sunday, July 13, 2025 3:33 AM IST
പത്തനംതിട്ട: നഗരത്തിൽ പരിഭ്രാന്തി പരത്തിയ തെരുവ് നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. വെള്ളിയാഴ്ച രാവിലെ ആറ് മുതൽ ഉച്ചയ്ക്ക് 12.30 വരെ നഗരസഭാ പരിധിയിൽ പെരിങ്ങമല, തോണിക്കുഴി, കുമ്പാങ്ങൽ ഭാഗത്തൂടെ ഓടിയ നായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് കടിയേറ്റിരുന്നു. ഇവർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
മറ്റ് രണ്ട് പേരുടെ നേർക്ക് നായ കുരച്ച് ചാടിയെങ്കിലും അവർ ഓടി രക്ഷപ്പെട്ടു. വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പരിക്കേറ്റവർ പ്രതിരോധ മരുന്ന് എടുത്തിട്ടുണ്ട്.
നിരവധി വളർത്തുനായ്ക്കളേയും തെരുവ് നായ്ക്കളെയും ഇതേ നായ കടിച്ചിട്ടുണ്ട്. പിന്നാലെ നായയെ ചത്തനിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടന്ന പരിശോധനയിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. പ്രദേശവാസികൾ ഇതു സംബന്ധിച്ച് ആശങ്കയിലാണ്.