കിടങ്ങന്നൂരില്‍ ട്യൂഷന് അധ്യാപകനെതിരേ വീണ്ടും പോക്സോ കേസ്
1575208
Sunday, July 13, 2025 3:33 AM IST
ആറന്മുള: പോക്സോ കേസില്‍ പ്രതിയായി ജുഡീഷല്‍ കസ്റ്റഡിയില്‍ കഴിയുന്ന ട്യൂഷന് സെന്റര്‍ നടത്തിപ്പുകാരനായ അധ്യാപകനെതിരേ മറ്റൊരു കേസില്‍ വീണ്ടും പോക്സോ ചുമത്തി.
മെഴുവേലി സ്വദേശിയായ പതിമൂന്നുകാരന്റെ മൊഴിപ്രകാരമാണ് ആറന്മുള പോലീസ് രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തത്.
കിടങ്ങന്നൂര്‍ സെന്റ് മേരീസ് കോളജ് ട്യൂഷന് സെന്റര്‍ ഉടമ കാക്കനാട്ട് പുതുപറമ്പില്‍ വീട്ടില്‍ ഏബ്രഹാം അലക്സാണ്ടറിനെ (62) യാണ് ആറന്മുള പോലീസ് ഫോര്‍മല്‍ അറസ്റ്റ് ചെയ്തത്.
13 കാരനുനേരേ ലൈംഗിക അതിക്രമം നടത്തിയതിന് 30നാണ് ആദ്യ പോക്സോ കേസ് എടുത്തത്. പോലീസ് ഇന്‍സ്പെക്ടര്‍ വി എസ് പ്രവീണിന്റെ നേതൃത്വത്തിലായിരുന്നു നടപടി.