മൂന്നു ഗ്രാം കഞ്ചാവുമായി ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ
1575588
Monday, July 14, 2025 3:40 AM IST
അടൂര്‍: മൂന്ന് ഗ്രാം കഞ്ചാവുമായി ഡിവൈഎഫ്ഐ പ്രവര്ത്തകന് അറസ്റ്റില്‍. അടൂര്‍ കോട്ടമുകള്‍ മിനി ജംഗ്ഷനില്‍ സഫീര്‍ മന്‍സില്‍ മുഹമ്മദ് സാബിറിനെയാണ് (20) അടൂര്‍ പോലീസ് പിടികൂടിയത്. ശനിയാഴ്ച വൈകുന്നേരം ആറിന് കോട്ടമുകള്‍ ഭാഗത്താണ് ഇയാളെ പോലീസ് പിടികൂടിയത്.
ഒരാള്‍ക്ക് കൈവശം വയ്ക്കാന്‍ അനുമതിയുള്ള കഞ്ചാവ് മാത്രം മുഹമ്മദ് സാബിറിന്റെ കൈവശത്തുള്ളൂ എന്നതിനാല്‍ കേസെടുത്ത ശേഷം ഇയാള്‍ക്ക് സ്റ്റേഷന് ജാമ്യം നല്കി പോലീസ് വിട്ടയച്ചു.